കള്ളന്റെ വ്യത്യസ്ഥമായ രീതിയില്‍ അന്തം വിട്ട് പൊലീസ്

ബീജിംങ് :അര്‍ദ്ധ രാത്രിയില്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ 53,000 ഡോളറിന്റെ ആഭരണങ്ങളുമായി കടന്നു കളഞ്ഞു. എന്നാല്‍ ആഭരണം നഷ്ടപ്പെട്ടതിനേക്കാള്‍ ജ്വല്ലറി ഉടമയേയും ജീവനക്കാരേയും അമ്പരപ്പിച്ചത് മോഷ്ടാവ് കടയ്ക്കുള്ളിലേക്ക് കയറിയ വിധമായിരുന്നു. പുറം വാതിലിലെ ഷട്ടറിന് അടുത്തായുള്ള തറയോട് ചേര്‍ന്ന് കിടന്ന് നിരന്ന് നീങ്ങിയാണ് കള്ളന്‍ ജ്വല്ലറിക്കുള്ളിലേക്ക് കയറിയത്.

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോഴാണ് മോഷ്ടാവിന്റെ ഈ വിദ്യ കണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍മാരടക്കം സതബ്ധരായി പോയത്. ഇക്കഴിഞ്ഞ മെയ് 13 ന് അര്‍ദ്ധരാത്രി ചൈനയുടെ ദക്ഷിണ ഭാഗത്തുള്ള ഡോഗ്വാന്‍ നഗരത്തിലാണ് ഈ അത്യന്തം വിചിത്രമായ സംഗതി അരങ്ങേറിയത്. ജ്വല്ലറിയുടെ അടച്ചിട്ട ഷട്ടറിന് അടിയില്‍ കൂടി നിരന്ന് കള്ളന്‍ അകത്തു കയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. നിരത്തിലുള്ള ആളുകള്‍ ഒഴിയുന്നത് വരെ ജ്വല്ലറിക്ക് പുറത്തുള്ള വരാന്തയില്‍ കാത്തിരുന്നതിന് ശേഷമായിരുന്ന കള്ളന്റെ ഈ വ്യത്യസ്ഥമായ നീക്കം.

നിരത്തില്‍ ആരുമില്ലാത്ത സമയം നോക്കി തറയില്‍ പരമാവധി ചേര്‍ന്നു കിടന്ന കള്ളന്‍ കൈ കൊണ്ട് ബലം പ്രയോഗിച്ച് ഷട്ടര്‍ ചെറുതായി ഉയര്‍ത്തി. ഈ വിടവിലൂടെ സുഖമായി കള്ളന്‍ ജ്വല്ലറി അകത്തേക്ക് കയറി. ഒരു തരത്തിലുള്ള ആയുധങ്ങളും ഉപയോഗിക്കാതെയായിരുന്നു കള്ളന്റെ ഈ നിക്കം.ജ്വല്ലറിക്ക് അകത്തു കയറിയപ്പാടെ കടയ്ക്കുള്ളിലെ അപായ അലാറം ഒച്ചവെയ്ക്കാന്‍ തുടങ്ങിയെങ്കിലും അതൊന്നും മോഷണത്തെ തടഞ്ഞില്ല.

ആഭരണങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുന്ന ചെറിയ അറകള്‍ കയ്യിലുണ്ടായിരുന്നു ഒരു കമ്പി ഉപയോഗിച്ച് കള്ളന്‍ തുറന്നു. ഇതിന് ശേഷം ആഭരണങ്ങള്‍ തിടുക്കത്തില്‍ ഒരു കവറിനുള്ളിലാക്കി വന്ന വഴി തന്നെ കടന്നു കളഞ്ഞു. 40 ബ്രെയിസ്‌ലെറ്റ്, ഡയമണ്ട് മോതിരം, കമ്മലുകള്‍, മാല തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുമായാണ് കള്ളന്‍ കടന്നു കളഞ്ഞത്. 53,000 ഡോളറിന്റെ വസ്തുക്കള്‍ കള്ളന്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളിലാണ് പൊലീസ് സംഘം.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here