കോമഡി കള്ളന്‍ പിടിയില്‍

കന്യാകുമാരി :അര്‍ദ്ധ രാത്രിയില്‍ പൂട്ടിക്കിടക്കുന്ന മൊബൈല്‍ ഫോണ്‍ സ്‌റ്റോറില്‍ അതിക്രമിച്ച് കയറിയ കള്ളന്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കളവ് നടത്തിയ ദൃശ്യങ്ങള്‍ കണ്ട് നാട്ടുകാര്‍ ഒന്നടങ്കം ചിരിച്ച് മണ്ണ് തപ്പി.

കടയ്ക്കുള്ളിലെ സിസിടിവി ക്യാമറകളില്‍ നിന്നും രക്ഷ നേടാന്‍ യുവാവ് ഉപയോഗിച്ച മുഖംമൂടിയാണ് ഏവരിലും കൗതുകം പകര്‍ന്നത്. ഗ്ലാസിന്റെ തരത്തിലുള്ള വളരെ സുതാര്യമായ പൊളിത്താന്‍ കവര്‍ ഉപയോഗിച്ചാണ് കള്ളന്‍ മുഖം മറച്ചിരുന്നത്.

അതുകൊണ്ട് തന്നെ സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായി
പതിഞ്ഞു. സിസിടിവി ക്യാമറ പരിശോധിച്ച് നിമിഷങ്ങള്‍ക്കകം തന്നെ മോഷ്ടാവായ വ്യക്തിയെ നാട്ടുകാര്‍ കണ്ടെത്തി. അതു കൊണ്ട് തന്നെ  പ്രതിയെ പിടിക്കാന്‍
പൊലീസിന് അധികം പണിയെടുക്കേണ്ടി വന്നില്ല.

പ്രദേശവാസിയായ സച്ചിന്‍ എന്ന യുവാവായിരുന്നു മോഷ്ടാവ്. യുവാവിന്റെ കൈയ്യില്‍ പതിച്ചിരുന്ന ടാറ്റുവും ഇയാളെ തിരിച്ചറിയാന്‍ നിര്‍ണ്ണായകമായി. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊളച്ചലിലാണ് ഈ കോമഡി മോഷണം അരങ്ങേറിയത്.

കടപ്പാട് :Puthiyathalamurai TV

 

LEAVE A REPLY

Please enter your comment!
Please enter your name here