കാണിക്കയായി 25 കോടിയുടെ നിരോധിത നോട്ട്

തിരുപ്പതി : നോട്ട് നിേേരാധനത്തിന് ശേഷം തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ എത്തിയത് 25 കോടിയുടെ അസാധു നോട്ടുകള്‍. ഇത്രയും തുക എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ദേവസ്വം അധികൃതര്‍. മോദി സര്‍ക്കാര്‍ 2016 നവംബര്‍ 8 നാണ് 1000,500 രൂപാ നോട്ടുകള്‍ നിരോധിച്ചത്.

ഇതിന് പിന്നാലെ കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചത് 25 കോടിയുടെ അസാധു നോട്ടുകളാണ്. ഈ തുക മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം.

ഇതുസംബന്ധിച്ച് ആര്‍ബിഐക്ക് കത്തയയ്ച്ച് കാത്തിരിക്കുകയാണ് അധികൃതര്‍. നോട്ടുകള്‍ ക്ഷേത്രത്തില്‍ തന്നെയാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി.

LEAVE A REPLY

Please enter your comment!
Please enter your name here