ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണം

ഭോപ്പാല്‍ : ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണമെന്ന് മദ്ധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് കൂട്ടുകൂടുന്നതും ഒഴിവാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.

മദ്ധ്യപ്രദേശിലെ ഗുണയില്‍ ഒരു കോളജില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു ഇദ്ദേഹത്തിന്റ പെരാമര്‍ശം. വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യുന്നതായിരുന്നു ചടങ്ങ്.

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് കൂടുന്നതും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് സൗഹൃത്തിലാവുന്നതും സംഭവിക്കാതിരുന്നാല്‍ പീഡനങ്ങള്‍ കുറയുമെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യതരുതെന്ന ഉപദേശവും അദ്ദേഹം നല്‍കി.

നവരാത്രിയുടെ ഭാഗമായി 4 ദിനങ്ങളില്‍ വനിതകളെ പൂജിക്കുന്നതാണ് ഇന്ത്യന്‍ സമ്പ്രദായം. അല്ലാതെ വനിതാ ദിനം ഒറ്റ ദിവസം ആചരിക്കുന്നതല്ലെന്നും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here