നവീന് ഏഴരക്കോടിയുടെ പുരസ്‌കാരം

ടെക്‌സാസ് : ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന് അമേരിക്കയില്‍ 11 ലക്ഷം ഡോളര്‍ പുരസ്‌കാരം. നവീന്‍ വരദരാജനാണ് ഈ അപൂര്‍വ അംഗീകാരത്തിന് ഉടമയായിരിക്കുന്നത്. 11,73,420 ഡോളറാണ് സമ്മാനത്തുക. അതായത് 7.65 കോടി ഇന്ത്യന്‍ രൂപ.

ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് അംഗീകാരം. ക്യാന്‍സര്‍ ചികിത്സയില്‍ ടി സെല്‍ ഇമ്യൂണോ തെറാപ്പിയുടെ പ്രയോഗത്തെക്കുറിച്ചായിരുന്നു നവീന്റെ പഠനം. ടെക്‌സാസ് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഹൂസ്റ്റണ്‍ ആന്‍ഡ് ബയോ മോളിക്യുലാര്‍ എഞ്ചിനീയറിങ്ങില്‍ അസോസിയേറ്റ് പ്രൊഫസറാണ് ഇദ്ദേഹം. അതേസമയം ഗവേഷകനായ സങ്ക്യൂക് ചുങ്ങിന് 8,11,617 ഡോളര്‍ അതായത് 5.29 കോടിയുടെ പുരസ്‌കാരവും ലഭിച്ചു.

ഇദ്ദേഹം ബയോകെമിസ്ട്രിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഗര്‍ഭാശയ ക്യാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിനാണ് സങ്ക്യുക് ചുങ്ങിന് പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here