ഇയാന്‍ ഹ്യൂം ഇനി ഹ്യൂമേട്ടന്‍ മാത്രമല്ല;തകര്‍പ്പന്‍ ഗോളടിച്ചതോടെ പുതിയ പേരിട്ട് സോഷ്യല്‍മീഡിയ

കൊച്ചി : മുംബൈയെ അവരുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തളച്ചത് ഇയാന്‍ ഹ്യൂമിന്റെ തകര്‍പ്പന്‍ ഗോളിലാണ്. മുംബൈ സിറ്റി എഫ്‌സിക്കെതിരെ 24 ാം മിനിട്ടിലാണ് ആ ഉജ്വല ഗോള്‍ ഹ്യൂമേട്ടന്റെ ബൂട്ടില്‍ നിന്ന് പിറവിയെടുത്തത്.ഇതോടെ ഹ്യൂമേട്ടന് പുതിയ പേര് വീണിരിക്കുകയാണ്. ഹ്യൂം പാപ്പന്‍ എന്നാണ് അഭിമാന താരത്തെ സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ഗോള്‍ പിറന്നപ്പോള്‍ ഐഎസ്എല്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനാണ് ആദ്യം ഇത്തരത്തില്‍ ഹ്യൂമിനെ വിശേഷിപ്പിച്ചത്.ഹാജി മസ്താന്‍ സലാം വെയ്ക്കും വീരന്‍ ഹ്യൂം പാപ്പന്‍ എന്നായിരുന്നു ഷൈജുവിന്റെ പ്രയോഗം. ഹ്യൂമേട്ടന്റെ ആ തകര്‍പ്പന്‍ ഗോള്‍ പിറന്നത് ഇങ്ങനെയാണ്. മാര്‍കോസ് സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് കേരളത്തിന് ഫ്രീ കിക്ക് ലഭിക്കുന്നു.എന്നാല്‍ ആചോചിച്ച് സമയം കളയാതെ അതിവേഗത്തില്‍ തന്നെ കറേജ് പെക്കൂസണ്‍ കിക്കെടുത്തു. മുംബൈ താരങ്ങള്‍ ഫ്രീ കിക്ക് തടുക്കന്‍ തയ്യാറെടുക്കുമ്പോഴേക്കും പന്ത് ഹ്യൂമേട്ടന്‍ കാലില്‍ കോര്‍ത്തിരുന്നു.ഈ സമയത്തെ മുംബൈയുടെ അങ്കലാപ്പ് മുതലെടുത്ത ഹ്യൂം ചടുലവേഗത്തില്‍ മുംബൈ പോസ്റ്റിലേക്ക് പാഞ്ഞുകയറി ഗോളുതിര്‍ത്തു. ഇതോടെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ അവരുടെ ഹോംഗ്രൗണ്ടില്‍ തളച്ചു.

വീഡിയോ.. ചിത്രങ്ങള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here