‘മനുഷ്യമുഖ’മുള്ള കുരങ്ങ്‌ വൈറല്‍

ട്യാന്‍ജിന്‍ : മനുഷ്യനോട് രൂപസാദൃശ്യമുള്ള മുഖമുള്ള കുരങ്ങന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ചൈനയിലെ ട്യാന്‍ജിന്‍ മൃഗശാലയിലാണ് ഈ വിരുതനുള്ളത്. ഈ കുരങ്ങിനെ കാണാന്‍ മാത്രമായി നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.

കണ്ണുകളും മൂക്കും വായും നെറ്റിയുമെല്ലാം ഏതാണ്ട് മനുഷ്യന്റേതിന് സമാനമാണ്. മനുഷ്യമുഖത്തോട് സാമ്യമുള്ള ഇതിന്റെ ദൃശ്യങ്ങള്‍ ചൈനയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

80 ലക്ഷത്തിലേറെ കാഴ്ചകള്‍ ഈ വീഡിയോയ്ക്ക് യൂട്യൂബില്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഏറെ കൗതുകമുണര്‍ത്തുന്നതാണ് ഇതിന്റെ മുഖഭാവങ്ങളും വിവിധ പ്രകടനങ്ങളും. വീഡിയോ കണ്ടവരിലും നേരില്‍ കണ്ടവരിലുമെല്ലാം വിസ്മയമുളവാക്കിയിരിക്കു കയാണ് ഈ കുരങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here