പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മധ്യവയസ്‌കന്‍

മുംബൈ: പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് കിടിലന്‍ ഡാന്‍സ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ് വീഡിയോ.

ഒരു വിവാഹച്ചടങ്ങില്‍ ഭാര്യയ്‌ക്കൊപ്പം ഇദ്ദേഹം കളിച്ച ഡാന്‍സാണ് വൈറലായത്. ഗോവിന്ദ നായകനായ ‘ഗുദ്ഗര്‍സ്’ എന്ന ചിത്രത്തിലെ ‘ആപ്‌കെ ആ ജാനെ സെ’ എന്ന ഗാനത്തിനാണ് ഇദ്ദേഹം ചുവടുവയ്ക്കുന്നത്.

ഗോവിന്ദയുടെ ചുവടുകളെ അതേപടി അവതരിപ്പിക്കുകയാണ് ഇദ്ദേഹം. ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ നിരവധിപേരാണ് ഇതിനോടകം ഷെയര്‍ ചെയ്തത്.

1.30 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഭര്‍ത്താവിനെ പ്രോത്സാഹിപ്പിച്ച് ഒപ്പം നില്‍ക്കുന്ന ഭാര്യയേയും കാണാം.

Wow! One of the best Dance Video I've seen in recent times. Update : Have watched it more than 40 times by now.

Unofficial: Subramanian Swamyさんの投稿 2018年5月30日(水)

LEAVE A REPLY

Please enter your comment!
Please enter your name here