ദുബായില്‍ ഈ ആഴ്ച സംഗീതത്തിന്റെ വസന്ത കാലം ; വിരുന്നെത്തുന്ന സംഗീതജ്ഞര്‍ ഇവര്‍

ദുബായ് :ഈ വാരം യുഎഇ സംഗീത സാന്ദ്രമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ലോക പ്രശസ്തമായ അഞ്ച് പ്രശസ്ത ബ്രാന്‍ഡുകളുടെ സംഗീത നിശകളാണ് ഈ ആഴ്ച യുഎഇയെ സംഗീത സാന്ദ്രമാക്കുന്നത്. ഇതില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് സംഗീത സംവിധായകന്‍ ഏ ആര്‍ റഹ്മാന്‍ നയിക്കുന്ന സംഗീത പരിപാടി തന്നെയാവും.തന്റെ സംഗീത ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിനായാണ് റഹ്മാന്‍ ദുബായിലെത്തുന്നത്. ‘ജേര്‍ണി’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ദുബായിലെ ബോളിവുഡ് പാര്‍ക്കില്‍ ജനുവരി 26 നാണ് നടത്തപ്പെടുന്നത്. ബെന്നി ദയാല്‍, ജാവേദ് അലി,നീതി മോഹന്‍, ജോനിതാ ഗാന്ധി എന്നിവരടക്കം 20 ഗായകരും ലോക പ്രശസ്തരായ സംഗീതജ്ഞരോടുമൊപ്പമാണ് എ ആര്‍ റഹ്മാന്‍ ആരാധകരുടെ മനം കവരാന്‍ എത്തുന്നത്.റോജ മുതല്‍ ജയ് ഹോ വരെ എത്തി നില്‍ക്കുന്ന തന്റെ 25 വര്‍ഷത്തെ സംഗീത യാത്രയുടെ 120 മിനുട്ട് നീളുന്ന സംഗീത പരിപാടിയാണ് റഹ്മാന്‍ ആരാധകര്‍ക്കായി ഒരുക്കി വെക്കുന്നത്. ഈജിപിഷ്യന്‍ ഗായകന്‍ മുഹമ്മദ് മുനീര്‍ നയിക്കുന്ന സംഗീത നിശ ജനുവരി 19 ന് വൈകുന്നേരം ദുബായ് മീഡിയ സിറ്റിയിലുള്ള ആംഫിതിയേറ്ററില്‍ വെച്ച് നടത്തപ്പെടുന്നു.ജാസ്, ബ്ലൂസ്, ക്ലാസ്സിക് അറബിക്ക് എന്നിവ ചേര്‍ന്ന് മിശ്രണമാണ് മുഹമ്മദ് മുനീറിന്റെ ഗാനങ്ങളെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.ദുബായിയുടെ  പ്രദേശിക ബ്രാന്‍ഡുകളായ ക്രോണിക്കല്‍സ് ഓഫ് ഖാനും പോയിന്റെ ഓഫ് വ്യൂയുമാണ് ഇത്തവണത്തെ ഫ്രിഡ്ജസ് കണ്‍സേര്‍ട്ടില്‍ അണിനിരയ്ക്കുന്നത്. ജനുവരി 22 അല്‍ സെര്‍ക്കല്‍ അവന്യുയില്‍ വെച്ചാണ് പരിപാടി. ദുബായ് ഒപേരയുടെ തനത് സംഗീത പരിപാടിയായ മ്യൂസിക് ഇന്‍ ദ സ്റ്റ്യുഡിയോയില്‍ ഇത്തവണത്തെ മുഖ്യ ആകര്‍ഷണം പ്രശസ്ത പിയാനിസ്റ്റ് ആമിറ ഫൗവാദിന്റെ സംഗീത പരിപാടിയാണ്.ജനുവരി 24 ന് നടക്കുന്ന സംഗീത നിശയില്‍ പ്രമുഖ സംഗീതജ്ഞരായ കാതറിന്‍ ബ്രയാന്‍, സ്‌കോട്ട് മിച്ചല്‍ എന്നിവരും വേദി പങ്കിടും.ലെബനീസ് ഗായിക മജീദ അല്‍ റൂമിയുടെ സംഗീത നിശയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു സംഗീത പരിപാടി.ജനുവരി 26 ന് ദുബായ് മീഡിയാ സിറ്റിയിലെ ആംഫി തിയേറ്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങളിലേക്ക്…

LEAVE A REPLY

Please enter your comment!
Please enter your name here