അങ്കമാലിയില്‍ 3 പേരെ വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി :സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. അങ്കമാലി മുക്കന്നൂരിലെ എരപ്പ് അറയ്ക്കലില്‍ ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.
കൊല്ലപ്പെട്ട ശിവന്റെ ഇളയ സഹോദരന്‍ ബാബുവാണ് കൃത്യം നടത്തിയത്.

നേരത്തേ തന്നെ ഇവര്‍ക്കിടയില്‍ കുടുംബ സ്വത്ത് സംബന്ധിച്ച ചില്ലറ അസ്യാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊലപ്പെടുത്താന്‍ തക്കവണ്ണം പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.ചേട്ടനേയും കുടുംബത്തേയും കൊലപ്പെടുത്തിയതിന് ശേഷം സ്വയം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ബാബുവിനെ പൊലീസ് പീന്നീട് പിടികൂടി.

സമീപത്തെ ഒരു ക്ഷേത്രക്കുളത്തില്‍ ബൈക്കുമായി കുതിച്ച് ചാടിയായിരുന്നു ഇയാളുടെ ആത്മഹത്യശ്രമം. ഇയാള്‍ തനിച്ചാണോ മൂന്ന് കൊലപാതകങ്ങളും നടത്തിയത് , ഉപയോഗിച്ച ആയുധം എന്താണെന്നടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here