അക്രമാസക്തനായ നായ പ്രദേശത്ത് ഭീതി പരത്തി

ഡല്‍ഹി :അക്രമാസക്തനായ പട്ടി ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയത് മിനിട്ടുകളോളം. ഒരു കൊച്ചു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പട്ടിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഉത്തം നഗറിലെ ഒരു കോളനിയിലാണ് അക്രമസക്തനായ ഒരു പട്ടി അപ്രതീക്ഷിതമായി ഭീതി പരത്തിയത്.

പിറ്റ് ബുള്‍ വിഭാഗത്തില്‍ പെട്ട പട്ടിയാണ് ആക്രമണം നടത്തിയത്. മാര്‍ച്ച് 28 ന് നടന്ന അക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. ഓടിക്കിതച്ചു വരുന്ന പട്ടിയെ കണ്ട് മറ്റൊരു വീട്ടില്‍ ആഭയം തേടാന്‍ സ്ത്രീകളും കുട്ടികളും ഒരുങ്ങുന്നു.

ഈ സമയം കുതിച്ചെത്തിയ പട്ടി സംഘത്തിലുള്ള കൊച്ചു കുട്ടിയെ പിടിച്ച് വലിച്ച് പുറത്തേക്കിടുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആക്രമിക്കാന്‍ പിറ്റ് ബുള്‍ ശ്രമിക്കുന്നതിനിടെ കണ്ടു നിന്ന അമ്മയടക്കമുള്ള മറ്റുള്ളവര്‍ രക്ഷിക്കാന്‍ എത്തുന്നു. ഈ സമയം ഇവര്‍ക്കും പട്ടിയുടെ കടിയേറ്റു.

വളരെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ പട്ടിയുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ കുഞ്ഞിന്റെ പിടി വിട്ടതിന് ശേഷം പട്ടി കൂട്ടത്തിലുള്ള മറ്റൊരു യുവാവിന് നേര്‍ക്ക് ഓടി. എന്നാല്‍ ഇയാള്‍ അത്ഭുതകരമായി ഓടി രക്ഷപ്പെട്ടു.

ഇതിന് ശേഷം പട്ടി പുറത്തേക്ക് ഓടി പോവുന്നതാണ് ദൃശ്യങ്ങളില്‍. ഈ പട്ടി ഇവരില്‍ ആരെങ്കിലും വളര്‍ത്തുന്നതാണോ എന്ന് വ്യക്തമല്ല. വളരെ ഭീതിജനകമായ ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here