കാറില്‍ ലോറിയിടിച്ച് 3 മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഇന്ന്പുലര്‍ച്ചെയായിരുന്നു അപകടം. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ട് നല്‍കും. അമിതവേഗതയില്‍ എത്തിയ ലോറി കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരാണ് രാമചന്ദ്രനും ഭാര്യയും. മരണപ്പെട്ട ഡോ അംബുജം ഗൈനക്കോളജിസ്റ്റായിരുന്നു. ഇവര്‍ ആര്‍ടി നഗറില്‍ ക്ലിനിക്ക് നടത്തുന്നുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here