വാഹനാപകടത്തില്‍ മൂന്ന് മരണം

വളാഞ്ചേരി : മലപ്പുറം വളാഞ്ചേരിയില്‍ ഓട്ടോറിക്ഷയ്ക്ക് മേല്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് മൂന്ന് മരണം. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടത്. ഒരു കുട്ടിയും സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടും.

അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. മാര്‍ബിള്‍ കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഓട്ടോയ്ക്ക് മേലേക്ക് മറിഞ്ഞത്.ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here