പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

ദുബായ് :വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ അല്‍ ഐനിലെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ദുബായിലെ അല്‍ ഐനിലെ ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായ 30 വയസ്സുകാരിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 17 നും 25 നും മധ്യേ പ്രായമുള്ളവരാണ് പ്രതികള്‍. എഷ്യന്‍ സ്വദേശിയായ യുവതി രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അതിക്രമം അരങ്ങേറിയത്.

വീട്ടിലേക്ക് നടന്നു പോകുന്ന യുവതിക്ക് മുന്നിലേക്ക് പ്രതികള്‍ കാര്‍ നിര്‍ത്തിയിട്ടു. ശേഷം സംഘത്തിലൊരാള്‍ യുവതിയെ കാറിലേക്ക് വലിച്ച് കയറ്റി. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്തു. ഇതിനിടയില്‍ യുവതി തന്നെ വെറുതെ വിടണമെന്നും പകരമായി പണം തരാമെന്നും യുവാക്കളോട് കേണപേക്ഷിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ യുവതിയെ ഒരു മരുഭൂമിയിലേക്ക് കൊണ്ടു പോവുകയും അവിടെ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു.

ശേഷം തട്ടിക്കൊണ്ട് പോയ സ്ഥലത്ത് ഇവര്‍ യുവതിയെ തിരിച്ചിറക്കി. വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ശേഷം ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കി. എന്നാല്‍ ഇരുട്ടായത് കൊണ്ട് തന്നെ പ്രതികളുടെ ആരുടെയും മുഖം യുവതിക്ക് വ്യക്തമായിരുന്നില്ല. തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ നമ്പറും അറിയില്ലായിരുന്നു. ശേഷം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here