ഭാഗ്യം വന്ന വഴി ഇങ്ങനെ

ദുബായ് : മില്ലേനിയം മില്ല്യണര്‍ നറുക്കെടുപ്പില്‍ ആറരക്കോടി ലഭിച്ച മലയാളി പ്രവാസി പിന്റോവിനെ ഭാഗ്യം തേടിയെത്തിയത് തികച്ചും ആകസ്മികമായി. ചൊവാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലായിരുന്നു പിന്റോവിന് ഒരു മില്ല്യണ്‍ ഡോളര്‍ സമ്മാനത്തുകയടിച്ചത്. ബാല്യകാല സുഹൃത്തും ദുബായിലെ ഒരു ഷോറൂമില്‍ ജീവനക്കാരനുമായ ഫ്രാന്‍സിസ് സെബാസ്റ്റ്യനുമൊപ്പം പണം മുടക്കിയെടുത്ത ടിക്കറ്റിലാണ് പിന്റോവിനെ ഭാഗ്യ ദേവത കടാക്ഷിച്ചത്.

എന്നാലും തങ്ങള്‍ക്ക് അപൂര്‍വ ഭാഗ്യം കൈവന്നിരിക്കുന്നുവെന്ന ഞെട്ടലില്‍ നിന്നും ഇരുവരും മുക്തമായിട്ടില്ല. 268 സീരീസിലെ 2465 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓണ്‍ലൈനിലാണ് പിന്റോയും ഫ്രാന്‍സിസും ചേര്‍ന്ന് ടിക്കറ്റെടുത്തത്. ആദ്യം സെലക്ട് ചെയത ടിക്കറ്റ് നമ്പര്‍ മറ്റൊന്നായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വന്ന ചില സാങ്കേതിക തകരാറുകള്‍ കാരണം ഈ ടിക്കറ്റ് വാങ്ങിക്കുവാന്‍ സാധിച്ചില്ല.

ആ ടിക്കറ്റ് എടുത്തിരുന്നുവെങ്കില്‍ തങ്ങളുടെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും ഇരുവരും ഞെട്ടലോടെ ഓര്‍ക്കുന്നു. സമ്മാനത്തുകയടിച്ച ടിക്കറ്റ് നമ്പര്‍ വാങ്ങിയത് രണ്ടാമത്തെ ശ്രമത്തിലാണ്. നാട്ടില്‍ വെച്ച് എട്ടാം ക്ലാസ് മുതലുള്ള സൗഹൃദമാണ് ഇരുവരുടേതും. എന്നാല്‍ ആദ്യമായാണ് ഇരുവരും ഒന്നിച്ച് ചേര്‍ന്ന് ദുബായ് ഡ്യൂട്ടി ഫ്രി നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

ഫ്രാന്‍സിസ് ഇതിന് മുന്‍പും മറ്റു സുഹൃത്തുക്കളുമായി ചേര്‍ന്ന് അഞ്ച് തവണ ഈ നറുക്കെടുപ്പില്‍ പങ്കാളിയായിട്ടുണ്ട്. നറുക്കെടുപ്പില്‍ ലഭിച്ച പണം എന്തു ചെയ്യണമെന്ന തീരുമാനത്തില്‍ ഇരുവരും ഇതുവരെ പൂര്‍ണ്ണമായും എത്തിച്ചേര്‍ന്നിട്ടില്ല. തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം വിനിയോഗിക്കണമെന്നാണ് പിന്റോവിന്റെ ആദ്യ തീരുമാനം മാതാപിതാക്കളെ ദുബായിലേക്ക് കൊണ്ട് വന്ന് അവരോടൊപ്പം ജീവിക്കാനാണ് ഫ്രാന്‍സിസിന്റെ ആഗ്രഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here