ടിനിയുടെ ലൈവില്‍ മോഹന്‍ലാല്‍ ‘കുമ്മനടിച്ചു’

കൊച്ചി: നടന്‍ ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ ‘കുമ്മനടിച്ച’ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ വീഡിയോ വൈറലാവുന്നു. ടിവി പരിപാടിയില്‍ നിന്നും സിനിമാ ചിത്രീകരണത്തിനിടെ തല്‍ക്കാലം ഇടവേള എടുത്ത വിവരം പ്രേക്ഷകരെ അറിയിക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയതായിരുന്നു ടിനി ടോം.

പ്രേക്ഷകരോട് ടിനി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ കടന്ന് വരവ് ടിനിയെ പോലെ തന്നെ പ്രേക്ഷകരേയും ആവേശത്തിലാഴ്ത്തി.

എന്നാല്‍ ‘ദേ വന്ന്, ദാ പോയി’ എന്ന് പറഞ്ഞ പോലെയാണ് ലാലിന്റെ വരവും പോക്കും. ആരാധകര്‍ക്ക് ഒരു ഹായ് നല്‍കിയതിന് ശേഷം അദ്ദേഹം മടങ്ങി പോകുകയായിരുന്നു. താന്‍ ഇപ്പോള്‍ യുകെയിലാണെന്നും.

രഞ്ജിത്ത് സാറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണെന്നും ടിനി ലൈവില്‍ പറഞ്ഞു. ചിത്രത്തില്‍ മലയാളികളുടെ പ്രിയപുത്രന്‍ മോഹന്‍ലാലാണെന്നും ടിനി കൂട്ടിച്ചേര്‍ത്തു. ഈ സമയത്താണ് ലാല്‍ കടന്ന് വന്നതും.

ഇത് ടിനിയേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Tiny Tomさんの投稿 2018年5月23日(水)

LEAVE A REPLY

Please enter your comment!
Please enter your name here