സഹതാരങ്ങള്‍ക്കായി ഗോളി നടത്തിയ അഭിനയം ഫലിച്ചു

റഷ്യ :സഹതാരങ്ങള്‍ക്ക് നോമ്പ് മുറിക്കാനുള്ള അവസരം നല്‍കുവാനായി പരിക്ക് അഭിനയിച്ച ഗോള്‍ കീപ്പറുടെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ടുണീഷ്യന്‍ ഗോള്‍ കീപ്പറായ മൗസ് ഹസനാണ് ഈ മാസ്സ് ഐഡിയയിലൂടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഹസനെ ചികിത്സിക്കാനായി മെഡിക്കല്‍ സംഘം ഗ്രൗണ്ടിലെത്തുന്ന സമയം മുതലെടുത്ത് നോമ്പ് മുറിക്കുന്ന സഹ കളിക്കാരെയും ദൃശ്യങ്ങളില്‍ കാണാം.

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങള്‍ക്കിടയിലായിരുന്നു സംഭവം അരങ്ങേറിയത്. രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കിടെ നോമ്പ് മുറിക്കാനുള്ള സമയത്ത് ഹസന് പരിക്ക് പറ്റുകയും ഈ ഇടവേളയില്‍ സഹതാരങ്ങള്‍ നോമ്പു മുറിച്ച് വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.

മൗസ് ഹസന് സഹതാരങ്ങള്‍ക്ക് നോമ്പ് മുറിക്കാന്‍ അവസരം നല്‍കുന്നതിനായി മനപ്പൂര്‍വം പരിക്ക് അഭിനയിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. പോര്‍ച്ച്യുഗലിനും തുര്‍ക്കിക്കെതിരെയുമായിരുന്നു സംഭവം. പോര്‍ച്ച്യുഗലിനെതിരെ 51 ാം മിനുട്ടിലായിരുന്നു മൗസ് ഹസന്‍ പരിക്ക് അഭിനയിച്ചത്.

ഈ സമയം ടുണീഷ്യ 2-1 ന് പിന്നിട്ട് നില്‍ക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച തുര്‍ക്കിക്കെതിരെ നടന്ന മത്സരത്തിലും അദ്ദേഹം സമാന രീതിയില്‍ പരിക്ക് അഭിനയിച്ചു.

https://twitter.com/LADC_Officiel/status/1003180373130534912

LEAVE A REPLY

Please enter your comment!
Please enter your name here