എടിഎമ്മില്‍ നിന്നും ലഭിച്ചത് കീറിയ നോട്ടുകള്‍

ഹൗവേരി :എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചപ്പോള്‍ ലഭിച്ചത് കീറിയ നോട്ടുകള്‍. കര്‍ണ്ണാടകയിലെ ഹൗവേരി ജില്ലയിലുള്ള ഹഗഗള്‍ താലൂക്കിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്.

ഹൊള്ളു ഗ്രാമത്തിലുള്ള ഒരു എസ്ബിഐ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച രാമാചാരി എന്ന കര്‍ഷകനാണ് ഈ ദുരനുഭവം ഉണ്ടായത്. രണ്ടായിരം രൂപയാണ് ഇദ്ദേഹം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ ശ്രമിച്ചത്.

നാല് അഞ്ഞൂറിന്റെ നോട്ടുകളായാണ് പണം പുറത്തേക്ക് വന്നത്. ഇതില്‍ മൂന്ന് നോട്ടുകളും കീറിയ നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്തുള്ള മറ്റൊരു വ്യക്തി 5000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. ഇദ്ദേഹം പിന്‍വലിച്ച നോട്ടുകളില്‍ നാലെണ്ണവും കേടുപാടുകള്‍ പറ്റിയ നിലയിലായിരുന്നു.

പരിഭ്രാന്തരായ ഇവര്‍ അടുത്തുള്ള എസ്ബിഐ ബ്രാഞ്ചില്‍ ചെന്ന് പണം മാറ്റി വാങ്ങാന്‍ ശ്രമിച്ചെങ്കിലും, തിരക്കായതിനാല്‍ നാളെ നല്‍കാം എന്ന് പറഞ്ഞ് അധികൃതര്‍ മടക്കി അയച്ചു.

സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകള്‍ കാലിയായി കിടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ഇത്തരമൊരു സംഭവവും അരങ്ങേറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here