21കാരന്റെ കൈ കടിച്ചെടുത്ത് മുതല

ഹരാരെ: മദ്യലഹരിയില്‍ കുളത്തിലിറങ്ങിയ വിനോദസഞ്ചാരിയെ മുതലകള്‍ കടിച്ച് കീറി. കോളിന്‍ മില്ലര്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് മദ്യലഹരിയില്‍ മുതലകളെ വളര്‍ത്തുന്ന കുളത്തിലേക്ക് ഇറങ്ങിയത്.

സിംബാവെയില്‍ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതായിരുന്നു കോളിന്‍. പാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടിലെ കുളത്തിലാണ് ഇയാള്‍ ഇറങ്ങിയത്. മൂന്ന് മുതലകളാണ് കുളത്തിലുണ്ടായിരുന്നത്.

റിസോര്‍ട്ടിലെ ബാറില്‍ നിന്ന് ഇറങ്ങിയ കോളിന്‍ നിരവധി പേര്‍ വിലക്കിയിട്ടും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു. കുളത്തിലേയ്ക്ക് ഇറങ്ങിയ മില്ലറിനെ മുതലകള്‍ കടിച്ച് പറിച്ചു. ഇടതു കൈ കടിച്ചെടുത്ത് ഒരു മുതല വെള്ളത്തിലേയ്ക്ക് പോയി.

തല കടിക്കാനായി മറ്റൊരു മുതല എത്തിയെങ്കിലും ചുററുമുള്ളവര്‍ ഒച്ചയിട്ടും കല്ലുകള്‍ വാരിയെറിഞ്ഞും കോളിനെ രക്ഷിക്കുകയായിരുന്നു. രണ്ട് പേര്‍ കുളത്തിലിറങ്ങി കോളിനെ കരയ്‌ക്കെത്തിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലനാരിഴയ്ക്കാണ് ഇയാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here