ഫുട്‌ബോളറായ കൗമാര താരം മരിച്ച നിലയില്‍

ടൂര്‍സ്: ഫ്രഞ്ച് ഫുട്‌ബോളിലെ രണ്ടാംനിര ക്ലബ് ടൂര്‍സ് എഫ്‌സിയുടെ കൗമാര താരം തോമസ് റോഡ്രിഗസിനെ(18) മരിച്ച നിലയില്‍ കണ്ടെത്തി.
വ്യാഴാഴ്ച്ച രാത്രി ഉറക്കത്തിനിടെയാണ് മരണം.

മധ്യനിര താരമായ റോഡ്രിഗസിന്റെ മരണം ടൂര്‍സ് അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. മരണകരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച്ച രാത്രി നടക്കേണ്ട വലന്‍സീനസുമായുള്ള ടൂര്‍സിന്റെ മത്സരം റോഡ്രിഗസിന്റെ മരണത്തെ തുടര്‍ന്ന് പ്രഫഷണല്‍ ഫുട്‌ബോള്‍ ലീഗ് മാറ്റിവെച്ചിട്ടുണ്ട്.

റോഡ്രിഗസിനോടുള്ള ആദരസൂചകമായി ലീഗ് 1, ലീഗ് 2 മത്സരങ്ങളില്‍ ഒരു മിനിറ്റ് മൗനമാചരിക്കും. ഇറ്റാലിയന്‍ ക്ലബായ ഫിയറന്റീന ക്യാപ്റ്റന്‍ ഡേവിഡെ ആസ്റ്റോരി ഉറക്കത്തില്‍ മരണപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

ഉഡിനെസെ ക്ലബിനെ നേരിടാനെത്തിയ ഡേവിഡെ ആസ്റ്റോരി അവിടെയുള്ള ഹോട്ടലില്‍ മരണപ്പെട്ടതിന് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ ദാരുണ സംഭവം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here