യുവാവിന് പട്ടാപ്പകല്‍ ക്രൂരമര്‍ദ്ദനം

ഡല്‍ഹി :പട്ടാപ്പകല്‍ പൊലീസുകാര്‍ യുവാവിനെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചതിന് ശേഷം തെരുവിലൂടെ വലിച്ചിഴച്ചു. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ മെട്രോ സ്‌റ്റേഷന് അടുത്ത് വെച്ചായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം അരങ്ങേറിയത്. നിമിഷ നേരങ്ങള്‍ കൊണ്ട് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി പൊലീസ് പ്രതിരോധത്തിലായി.

യുവാവിനെ പൊലീസ് ക്രൂരമായി നിലത്തിട്ട് ചവിട്ടുന്നതും ശേഷം വലിച്ചിഴച്ച് കൊണ്ട് പോകുന്നതുമാണ് ദൃശ്യങ്ങളില്‍. ഈ സമയം യുവാവിനൊപ്പം വന്ന പെണ്‍കുട്ടി പൊലീസിനോട് കയര്‍ത്തു സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

തെറ്റായ വഴിയില്‍ കൂടി ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാവിനെ ശകാരിക്കുന്നതിനിടയില്‍ ഇദ്ദേഹം കയര്‍ത്തു സംസാരിച്ചതായും ഒരു പൊലീസുകാരന്റെ മുഖത്ത് അടിച്ചതായും പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനായി ഉയര്‍ത്തി കാട്ടുന്നുണ്ട്.

#Traffic #police walo ki gunda gardi #Delhi #Patel #Nager #MetroClip received from WhatsApp

Pankaj Narulaさんの投稿 2018年2月28日(水)

 

LEAVE A REPLY

Please enter your comment!
Please enter your name here