യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ വിമാനങ്ങളില്‍ ഇനിമുതല്‍ നിരോധനമുണ്ടാകില്ല

ന്യൂഡല്‍ഹി : വിമാനത്തില്‍ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യന്‍ ആകാശപരിധിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന നിര്‍ദേശങ്ങള്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.വിമാനം മൂവായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന സമയത്താണ് കോള്‍ വിളിക്കാന്‍ അനുവാദമുണ്ടാവുക.സാധാരണ ഗതിയില്‍ പറന്നുയര്‍ന്നാല്‍ 5 മിനിട്ട് കൊണ്ടുതന്നെ വിമാനങ്ങള്‍ ഈ ദൂരപരിധി താണ്ടാറുണ്ട്.വിളിക്കുന്ന സമയത്ത് മാത്രം ഫോണ്‍ ഫ്‌ളൈറ്റ് മോഡില്‍ നിന്ന് മാറ്റുകയാണ് വേണ്ടത്.കൂടാതെ വിമാനത്തില്‍ വൈഫൈ സൗകര്യം ലഭ്യമായിരിക്കും.ഉപഗ്രഹഭൂതല നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെയാണ് മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക.ഇതിനായി പ്രത്യേക ഇന്‍ഫ്‌ളൈറ്റ് കണക്ടിവിറ്റി സര്‍വീസസ് കമ്പനിയെ നിയോഗിക്കും. രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സമയവും ഈ സൗകര്യങ്ങള്‍ നല്‍കണമെന്നും ട്രായ് ശുപാര്‍ശ ചെയ്യുന്നു. സുരക്ഷാ പ്രശ്‌നങ്ങളിലടക്കം വിദഗ്ധ പരിശോധന നടത്തിയ ശേഷമാണ് ട്രായ് നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here