കാസര്‍ഗോഡ് തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് മെഗ്രാലില്‍ തീവണ്ടി തട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. കൊപ്പളത്തെ സിദ്ധിക്ക്-ആയിഷ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. സഹോദരന്‍ ഇസ്മയിലിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോയ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് ഇടിച്ചാണ് മരണം.

പാളത്തിനപ്പുറത്ത് നിന്ന മുത്തശ്ശിയെ കാണാന്‍ ബിലാലും അഞ്ചുവയസ്സുകാരനായ സഹോദരന്‍ ഇസ്മയിലും റെയില്‍വെട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ബിലാല്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഇസ്മയിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here