ട്രെയിന്‍ ഇടിച്ച് പത്ത് പോത്തുകള്‍ ചത്തു

ചങ്ങനാശ്ശേരി: ട്രെയിന്‍ ഇടിച്ച് പത്ത് പോത്തുകള്‍ ചത്തു. അഞ്ച് എണ്ണത്തിന് പരിക്കേറ്റു. ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷന് സമീപം മോര്‍ക്കുളങ്ങര റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 3.50ന് കോട്ടയം ഭാഗത്ത് നിന്ന് വന്ന അമൃത എക്‌സ്പ്രസ് ആണ് പോത്തുകളെ ഇടിച്ചത്. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. പോത്തുകളുടെ അവശിഷ്ടങ്ങള്‍ എഞ്ചിനും ബോഗികള്‍ക്കും പാളത്തിനുമിടയില്‍പ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു.

ഒന്നര മണിക്കൂറോളം ട്രെയിന്‍ ഇവിടെ പിടിച്ചിട്ടു. വാഴപ്പള്ളി കല്ലുകളം പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള പോത്തുകള്‍ രാത്രി കെട്ട് പൊട്ടിച്ച് കൂട്ടില്‍ നിന്നും റെയില്‍പാതയിലേക്കിറങ്ങിയതായിരുന്നു.

വണ്ടി ഇടിച്ചതിന് ശേഷം ലോക്കോ പൈലറ്റുമാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് അപകടത്തിന്റെ ഗൗരവം മനസ്സിലായത്. തുടര്‍ന്ന് ചങ്ങനാശ്ശേരി, കോട്ടയം റെയില്‍വേ സ്‌റ്റേഷനുകളില്‍ വിവരം അറിയിച്ചു.

ചങ്ങനാശ്ശേരിയില്‍ നിന്നും പൊലീസും ഫയര്‍ഫോഴ്‌സും കോട്ടയത്തു നിന്നും റെയില്‍വേ പൊലീസും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് 5.20നാണ് ട്രെയിന്‍ പുറപ്പെട്ടത്.

അതേസമയം ഏകദേശം അഞ്ചര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉടമക്കുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയില്‍ ട്രെയിനിടിച്ച് പോത്തുകള്‍ ചത്തു

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയില്‍ ട്രെയിനിടിച്ച് പോത്തുകള്‍ ചത്തുhttp://www.madhyamam.com/kerala/changanasseri-beef-accident-kerala-news/2018/mar/01/438390

Madhyamamさんの投稿 2018年2月28日(水)

LEAVE A REPLY

Please enter your comment!
Please enter your name here