എഞ്ചിനില്ലാതെ തീവണ്ടിയോടിയത് 10 കിലോമീറ്റര്‍

ഭുവനേശ്വര്‍: യാത്രക്കാരെയും കൊണ്ട് എഞ്ചിനില്ലാതെ തീവണ്ടിയോടിയത് പത്ത് കിലോമീറ്റര്‍. ശനിയാഴ്ച്ച രാത്രി 10മണിക്ക് ഒഡീഷയിലെ ടിട്‌ലാഗഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

ട്രെയിന്‍ യാത്ര പുറപ്പെടുംമുമ്പ് തന്നെ കോച്ചുകളില്‍ നിന്ന് എഞ്ചിന്‍ വേര്‍പ്പെട്ടിരുന്നു. ട്രെയിന്‍ അപ്രതീക്ഷിതമായി മുന്നോട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥന്‍ ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിച്ച് ട്രെയിന്‍ നിര്‍ത്തിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ 10 കിലോമീറ്ററോളം സഞ്ചരിച്ച ശേഷമേ ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചുള്ളൂ. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ഉത്തരവാദിത്വപ്പെട്ട രണ്ട് ജീവനക്കാരെ റെയില്‍വേ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോച്ചുകളെ എഞ്ചിനുമായി ചേര്‍ക്കുന്ന ഡ്യൂട്ടിയുണ്ടായിരുന്നവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here