ആത്മഹത്യക്ക് അനുമതി തേടി ഷാനവി

മുംബൈ :ആത്മഹത്യ ചെയ്യാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി രാഷ്ട്രപതിക്ക് കത്തയച്ചു. മുംബൈ സ്വദേശിനിയായ ട്രാന്‍സ്ജന്‍ഡര്‍ ഷാനവി പൊന്നുസ്വാമിയാണ് ആത്മഹത്യ ചെയ്യുവാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചത്.

എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള തന്റെ ആഗ്രഹം നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് ഷാനവിയുടെ ഈ നീക്കം. നാല് തവണ യുവതി എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഷാനവിയുടെ അപേക്ഷ നിരസിക്കുകയായിരുന്നു.ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ നിലവില്‍ എയര്‍ ഇന്ത്യയിലെ തൊഴില്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. ഇതിനെ തുടര്‍ന്ന് 2017 നവംബറില്‍ യുവതി സുപ്രീം കോടതിയില്‍ ഇതിനെതിരെ ഹര്‍ജി നല്‍കി. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവുമിറക്കിയിരുന്നു.

എന്നാല്‍ ഇതില്‍ തുടര്‍ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഷാനവി രാഷ്ട്രപതിക്ക് ആത്മഹത്യ ചെയ്യണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. സര്‍ക്കാര്‍ പോലും തങ്ങളുടെ അതിജീവനത്തിനെതിരെ മുഖം തിരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഷാനവി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here