മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. തളിപറമ്പ് സ്വദേശി വിനോദ്, തൃത്താല സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിനോദ യാത്രയുടെ ഭാഗമായി വെവ്വേറെ സംഘങ്ങളായി എത്തിയതായിരുന്നു മലയാളികള്‍. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്നാണ് മരങ്ങള്‍ കടപുഴകുകയും ഗാര്‍ഡനിലെ കൂടാരങ്ങള്‍ തകരുകയും ചെയ്തത്.

മഴക്കൊപ്പം വലിയ ഐസ് കട്ടകളുമുണ്ടായിരുന്നു. ഇത് ശരീരത്തില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗതാഗതക്കുരുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. കാറ്റും മഴയും മൂലം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here