ബംഗളൂരുവില്‍ ബാറില്‍ തീപിടിച്ച് അഞ്ച് തൊഴിലാളികള്‍ വെന്തുമരിച്ചു

ബംഗളൂരു:ബാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബംഗളൂരുവിലെ കശാശിപ്പാളയത്തെ കൈലാഷ് ബാര്‍ റസ്റ്റോറന്റില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബാറില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണ് മരിച്ചത്. തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹാസ്സന്‍ സ്വദേശി മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിനി കീര്‍ത്തി (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടരയോടെ കെട്ടിടത്തില്‍ നിന്നും പുകയുയരുന്നത് കണ്ട ചിലരാണ് വിവരം അഗ്‌നിശമന സേനയെ അറിയിക്കുന്നത്. ഉടന്‍തന്നെ അഗ്‌നിശമനസേന എത്തി തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വി.ദയാശങ്കര്‍ എന്നയാളുടെതാണ് ബാര്‍.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here