ഇന്ത്യന്‍ വ്യവസായിക്കെതിരെ വിചാരണ

ദുബായ് : ജോലിക്കായി അഭിമുഖത്തിനെത്തിയ യുവതിയെ ഇന്ത്യന്‍ വ്യവസായി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി. ഫിലിപ്പെയ്ന്‍ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് വിചാരണയാരംഭിച്ചത്.

ജനുവരിയില്‍ അല്‍റഫയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ മൊഴി ഇങ്ങനെ. തൊഴില്‍ അവസരമുണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഇന്ത്യന്‍ വ്യവസായിയെ ബന്ധപ്പെട്ടു. ഇതേതുടര്‍ന്നാണ് അഭിമുഖത്തിന് എത്താന്‍ നിര്‍ദേശിച്ചത്.

ഇന്റര്‍വ്യൂവിന് എത്തിയ തന്നോട് ഇയാള്‍ കാപ്പിയുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. കാര്യക്ഷമത പരിശോധിക്കുന്നതിനാണ് ഇതെന്നും ഇന്ത്യന്‍ വ്യവസായി പറഞ്ഞു. തുടര്‍ന്ന് പുറകിലൂടെയെത്തി കയറിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത് ഉപദ്രവിക്കുകയായിരുന്നു.

ഉറക്കെ ബഹളം വെച്ചതോടെയാണ് അയാള്‍ പിടിവിട്ടത്. ഉടന്‍ അവിടുന്ന് രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ച് പരാതി നല്‍കി. എന്നാല്‍ ഇന്ത്യന്‍ സ്വദേശി കുറ്റം നിഷേധിച്ചിട്ടുണ്ട്. കേസില്‍ വാദം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here