അദിവാസി യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

അട്ടപ്പാടി :ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് പ്രദേശ വാസികള്‍ തല്ലിക്കൊന്നു. നാല്‍പ്പതോളം പേരടങ്ങുന്ന സംഘമാണ് വടക്കേന്ത്യന്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ പോലും നാണിപ്പിക്കും വിധം കേരളത്തിനുള്ളില്‍ ഒരു ആദിവാസി യുവാവിനെ വിചാരണ നടത്തി കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തുന്നതിന് മുന്‍പായി ഇവര്‍ യുവാവിനൊപ്പമുള്ള സെല്‍ഫിയുമെടുത്തിരുന്നു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍പ്പെട്ട അട്ടപ്പാടി മുക്കാലിയിലാണ് ഉത്തരേന്ത്യന്‍ ആള്‍ക്കൂട്ട വിചാരണ കൊലയ്ക്ക് സമാനമായി ഗ്രാമവാസികള്‍ ഒരു ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്നത്.

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് കൊല്ലപ്പെട്ടത്. മല്ലീശ്വരം മുടിയുടെ ചോട്ടിലുള്ള ഒരു ഗുഹയ്ക്കുള്ളിലാണ് മധു കാലങ്ങളായി താമസിച്ച് വന്നിരുന്നത്.നാട്ടില്‍ കയറി മല്ലിപ്പൊടിയും മുളകുപൊടിയും മോഷ്ടിച്ചുവെന്നാരോപിച്ചാണ് പ്രദേശവാസികള്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണയ്ക്കിരയാക്കിയത്. പ്രദേശത്ത് നിന്ന് വസ്തുക്കള്‍ വ്യാപകമായി മോഷണം പോകുന്നതിനെ തുടര്‍ന്ന് മധുവിന്റെ ഗുഹയിലേക്ക് നാല്‍പ്പതോളം പേരടങ്ങുന്ന സംഘം കടന്ന് ചെല്ലുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയും ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപ്പെടുത്തുന്നതിന് മുന്‍പ് ഇവരില്‍ ഒരാള്‍ എടുത്ത സെല്‍ഫി ഇതിനോടകം വൈറലായിട്ടുണ്ട്. അതേ സമയം പൊലീസാണ് നാട്ടുകാരോട് മധുവിനെ കാട്ടിനുള്ളില്‍ പോയി പിടിച്ച് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ചിത്രങ്ങളടക്കം പുറത്ത് വന്നിട്ടും സംഭവത്തിലുള്‍പ്പെട്ട പ്രതികളെ പിടിക്കാന്‍ പൊലീസ് കാണിക്കുന്ന അലംഭാവം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സെല്‍ഫി കൊണ്ട് മാത്രം കൊലപാതകികളെ കണ്ടെത്താനാവില്ല എന്ന നിലപാടിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.

Prasad Udumbisseryさんの投稿 2018年2月22日(木)

LEAVE A REPLY

Please enter your comment!
Please enter your name here