സ്വയംഭോഗ രംഗം;സ്വരയ്‌ക്കെതിരെ സൈബര്‍ ആക്രമണം

മുംബൈ : ബോളിവുഡ് താരം സ്വര ഭാസ്‌കറിനെതിരെ സൈബര്‍ ആക്രമണം. വീരേ ദി വെഡ്ഡിംഗ് എന്ന പുതിയ ചിത്രത്തിലെ സ്വയംഭോഗ രംഗത്തെ ചൊല്ലിയാണ് വിമര്‍ശനം. ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന രംഗമുണ്ട്. ഇതിനെതിരെയാണ് സൈബര്‍ സദാചാര ആക്രമണം.

തങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ചിത്രം കാണാന്‍ പോയതെന്നും പ്രസ്തുത രംഗം മാനഹാനിയുണ്ടാക്കിയെന്നും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.

മുത്തശ്ശിയോടൊപ്പമാണ് ചിത്രം കാണാന്‍ പോയതെന്നും, സിനിമ കഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാന്‍കാരിയായ തനിക്ക് ലജ്ജ തോന്നുന്നുവെന്നാണ് അവര്‍ പ്രതികരിച്ചതെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

സമാന രീതിയില്‍ നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററിലുള്ളത്. എന്നാല്‍ ഇതിന് ചുട്ടമറുപടിയുമായി നടി രംഗത്തെത്തി. ‘പ്രത്യേക ഐടി സെല്ലാണ് ഇവര്‍ക്ക് ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്, അല്ലെങ്കില്‍ ഇവരുടെ ട്വീറ്റുകളെങ്കിലും’ എന്ന് സ്വര കുറിച്ചു.

‘പെയ്ഡ് ട്വീറ്റ് ആക്രമണത്തിന് മുന്‍പ് ഒരേ വാക്കുകളും അക്ഷരത്തെറ്റുകളും ആവര്‍ത്തിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണമെന്നും’ നടി പ്രതികരിച്ചു. അതേസമയം സ്വരയെ പിന്‍തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇത്രമാത്രം ആളുകള്‍ തങ്ങളുടെ മുത്തശ്ശിമാരുമായി തന്നെ വീരേ ദി വെഡ്ഡിംഗ് കാണാന്‍ പോകുന്നതെന്ന് ചിലര്‍ പരിഹസിച്ചു. ശശാങ്ക ഘോഷ് ആണ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

4 പെണ്‍കുട്ടികുളെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരാണ് നാല് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം ചിത്രം 22.95 കോടി നേടിയിട്ടുണ്ട്. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here