നവാഡ: കൊടുങ്കാറ്റില്‍ മരങ്ങളും ചിലപ്പോള്‍ ആളുകളും പറന്ന് പോകാറുണ്ട്. എന്നാല്‍ കൂറ്റനൊരു ലോറി പറന്നു പോകുന്നത് കണ്ടിട്ടുണ്ടോ? അമേരിക്കയിലെ നവാഡയിലാണ് സംഭവം.
കനത്ത കാറ്റുമൂലം മറഞ്ഞ് വീഴുന്ന ലോറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പറക്കും ലോറി എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. പത്ത് ചക്രമുള്ള ലോറിയാണ് കാറ്റ് പിടിച്ച് മറിയുന്നത്.
ലോറിക്ക് പിന്നില്‍ നിര്‍ത്തിയ വാഹനത്തിലെ ഡാഷ് കാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. കാറ്റ് മൂലം മുന്നോട്ട് നീങ്ങാതെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഒന്ന് രണ്ട് പ്രാവശ്യം നിലത്ത് നിന്ന് ഉയര്‍ന്നതിന് ശേഷം ലോറി മറിഞ്ഞ് വീഴുകയായിരുന്നു.