കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

അപകടത്തില്‍ പ്പെട്ട കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ നിസ്സാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിജിടിഎന്‍ ശനിയാഴ്ചയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ഭീതിയുളവാക്കുന്ന ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്. അതി വേഗതയില്‍ വരുന്ന ലോറി ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍ഭാഗത്ത് ഇടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ടോള്‍ ബൂത്തിലെ ജീവനക്കാരി ലോറി കാറിനെ ഇടിക്കാന്‍ വരുന്നത് കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ടോള്‍ ബൂത്തും കഴിഞ്ഞ് ഏതാനും ദൂരത്തോളം ലോറി കാറിനേയും വഹിച്ച് നിരന്ന് നീങ്ങി. ലോറിയുടെ ബ്രേക്കിന് തകരാര്‍ പറ്റിയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാന്‍ ഇടയാക്കിയത്.

കടപ്പാട് : CGTN

LEAVE A REPLY

Please enter your comment!
Please enter your name here