തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സൂറത്ത് :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ വെച്ച് ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം.

പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച എസ് യു വി വാഹനത്തെ പിന്നില്‍ നിന്നും വന്ന ട്രക്ക്  ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പ്രവീണ്‍ തൊഗാഡിയയടക്കം രണ്ട് പേര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും തന്നെ പരിക്ക് ഗുരുതരമല്ല.

വാഹനത്തില്‍ ബുള്ളറ്റ് പ്രൂഫ് ഉണ്ടായത് കൊണ്ട് മാത്രമാണ് ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടതെന്ന് അപകടത്തിന് ശേഷം പ്രവീണ്‍ തൊഗാഡിയ പ്രതികരിച്ചു. തനിക്ക് അനുവദിച്ച Z കാറ്റഗറി സുരക്ഷ നല്‍കാന്‍ അടുത്ത കാലത്തായി ഗുജറാത്ത് സര്‍ക്കാര്‍ മനപ്പൂര്‍വം വീഴ്ച വരുത്തുകയാണെന്നും പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.

Z കാറ്റഗറി പ്രകാരം സുരക്ഷ വേണ്ട വ്യക്തിയുടെ മുന്നിലും പിന്നിലും ഒരോ പൊലീസ് ജിപ്പുകളും ഒരു അംബുലന്‍സും അകമ്പടി സേവിക്കണം. എന്നാല്‍ അപകടം നടക്കുമ്പോള്‍ തനിക്ക് സുരക്ഷയ്ക്കായി മുന്നില്‍ ഒരു പൊലീസ് ജീപ്പ് മാത്രമാണുണ്ടായിരുന്നതായും തെഗാഡിയ പറഞ്ഞു.

കൂടാതെ തന്റെ വാഹനത്തെ ഇടിച്ചിട്ടതിന് ശേഷം ട്രക്ക് ഡ്രൈവര്‍ ബ്രേക്ക് പ്രയോഗിക്കാഞ്ഞത് എന്തു കൊണ്ടായിരുന്നുവെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അവസാനം ഒരു ഡിവൈഡറില്‍ തട്ടിയാണ് കാര്‍ നിന്നത്. അതേ സമയം സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here