ട്രക്ക് പാഞ്ഞ് കയറി 5 ദപ്പ് കലാകാരന്മാര്‍ മരിച്ചു

വിജയവാഡ: ആന്ധ്രയിലെ ചിറ്റൂരില്‍ ട്രക്ക് പാഞ്ഞ് കയറി അഞ്ച് ദപ്പ് കലാകാരന്മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ നല്ലഗംഗമ്മ ഗ്രാമത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് നിയന്ത്രണം വിട്ട സിമന്റ് ട്രക്ക് ദപ്പ് കലകാരന്മാരുടെ മേല്‍ പാഞ്ഞു കയറിയത്.

2 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. പരിക്കേറ്റവരെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.

ട്രക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here