ട്രംപ് ടവറില്‍ വന്‍ തീപിടുത്തം: ഒരാള്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടുത്തം. ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ശനിയാഴ്ച വൈകുന്നേരം പ്രദേശിക സമയം വൈകുന്നേരം ആറ് മണിയോടെയായിരുന്നു ബഹുനില കെട്ടിടത്തില്‍ തീപിടിച്ചത്. ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ സംഭവ സമയത്ത് പ്രസിഡന്റിന്റെ കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല.

പരിക്കേറ്റവരെല്ലാം അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേന രണ്ട് മണിക്കൂറുകള്‍ കൊണ്ട് പൂര്‍ണ്ണമായും തീയണച്ചു. അതേസമയം എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here