ട്രംപ് പോണ്‍ നായികയ്ക്ക് പണം നല്‍കി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം പോക്കറ്റില്‍ നിന്നാണ് പോണ്‍ നായിക സ്റ്റോമി ഡാനിയലിന് പണം നല്‍കിയതെന്ന് അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി സ്റ്റോമി രംഗത്തെത്തിയിരുന്നു. സംഭവം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. എന്നാല്‍ സംഭവം മറച്ചുവെക്കാനായി ഇവര്‍ക്ക് ട്രംപ് പണം നല്‍കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കാര്യം ട്രംപിന്റെയും സ്‌റ്റോമിയുടെയും അഭിഭാഷകര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ കോഹന്റെ പ്രസ്താവന. അശ്ലീലചിത്ര നടിക്ക് പണം നല്‍കിയെന്നത് സത്യമാണ്.

പക്ഷേ അതില്‍ നിയമവിരുദ്ധമായ കാര്യങ്ങളൊന്നുമില്ലെന്നും ഓര്‍ഗനൈസേഷനില്‍ നിന്നോ, പ്രചാരണ ഫണ്ടില്‍ നിന്നോ ഇതിനായി പണമെടുത്തു എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോഹന്‍ പറഞ്ഞു.

നടിക്ക് നല്‍കിയത് ട്രംപിന്റെ സ്വന്തം പണമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രംപുമായുള്ള ബന്ധത്തെപ്പറ്റി മുപ്പത്തിയെട്ടുകാരിയായ സ്റ്റോമി നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വെച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here