മുല്ല ഫസലുള്ള കൊല്ലപ്പെട്ടു

കുണാര്‍: തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ തലവന്‍ മുല്ല ഫസലുള്ള യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 13ന് അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തി പ്രദേശമായ കുണാര്‍ മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പെന്റഗണ്‍ വക്താക്കളും ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാനെതിരെയും അമേരിക്കക്കെതിരെയും നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള ആളാണ് മുല്ല ഫസലുള്ള. 2014ല്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ 151 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം കൊടുത്തത് ഫസലുള്ളയായിരുന്നു. 2012ല്‍ മലാല യൂസഫ് സായിയെ വധിക്കാനും ഇയാള്‍ ശ്രമം നടത്തിയിട്ടുണ്ട്.

തുടര്‍ന്ന് അമേരിക്ക ഇയാളുടെ തലയ്ക്ക് 3 കോടി 39 ലക്ഷം രൂപ വിലയിട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ടി.ടി.പിയുടെ പരിശീലനത്തിനിടെ ഫസലുള്ളയുടെ മകന്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here