വാണിഭ സംഘത്തില്‍ നിന്ന് നടിയെ രക്ഷപ്പെടുത്തി

മുംബൈ : യുവനടിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തി. വടക്കന്‍ മുംബൈയിലെ മാലാഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍ നിന്നാണ് ടെലിവിഷന്‍ താരത്തെ മോചിപ്പിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡില്‍ ഇടനിലക്കാരനും ഇടപാടുകാരനും പൊലീസ് പിടിയിലായിട്ടുണ്ട്. പൊലീസ് ഇടപാടുകാരായെത്തി സംഘത്തെ വലയിലാക്കുകയായിരുന്നു.

ആസിഫ് ധൊരാജിവാല, ജയ് റാത്തോഡ് എന്നിവരാണ് പിടിയിലായത്. ആസിഫ് സിനിമാ നിര്‍മ്മാതാവാണ്. മുംബൈയിലെ ഗൊറിഗോണ്‍ ലിങ്ക് റോഡില്‍ നിന്നാണ് തിങ്കളാഴ്ച ഇവര്‍ പൊലീസിന്റെ വലയിലാകുന്നത്.

വാട്‌സ് ആപ്പ് വഴിയാണ് പെണ്‍വാണിഭ സംഘം ഇടപാടുകള്‍ നടത്തിവന്നിരുന്നത്. വാട്‌സ് ആപ്പ് വഴി നടിയെ ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ആസിഫിനെയും റാത്തോഡിനെയും രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ആസിഫിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ ധൊരാജിവാലയ്ക്ക് പെണ്‍വാണിഭ ഇടപാടുകളില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here