ഈ മാധ്യമപ്രവര്‍ത്തകന്റെ കല്ല്യാണം വെറൈറ്റി

പെഷവാര്‍ :ഇഷ്ടപ്പെടുന്ന തൊഴില്‍ മേഖലകളില്‍ എത്തിപ്പെടുക എന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചെടുത്തോളവും അത്ര എളുപ്പമുള്ള സംഗതിയല്ല. എന്നാല്‍ ഇഷ്ടമുള്ള തൊഴില്‍ തന്നെ നേടിയെടുക്കുകയാണെങ്കില്‍ ഒരോ നിമിഷവും ആസ്യദിച്ചും അര്‍പ്പണ ബോധത്തോടും കൂടി ഈ തൊഴില്‍ ചെയ്യുവാന്‍ ഓരോ വ്യക്തിക്കും സാധിക്കും.

ജിവിതത്തിലെ ഓരോ പ്രധാന നിമിഷങ്ങളിലും തന്റെ തൊഴിലിന്റെ മഹത്വത്തെ കുറിച്ച് ബോധവാനായിരിക്കും. അത്തരത്തില്‍ ചെയ്യുന്ന തൊഴിലിനോട് കാണിച്ച സ്‌നേഹം കൊണ്ട് സമൂഹ മാധ്യമത്തില്‍ ശ്രദ്ധ പിടിച്ച് പറ്റുകയാണ് പാക്കിസ്ഥാനിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍.

പാക്കിസ്ഥാനിലെ സിറ്റി 41 എന്ന ടിവി ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ തന്റെ വിവാഹം വ്യത്യസ്ഥമാക്കിയത് ഇത്തിരി പുതുമകളോട് കൂടെയാണ്. സ്വന്തം വിവാഹത്തിന് യുവാവ് സ്വയം ചാനല്‍ മൈക്കും പിടിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതായിരുന്നു ചടങ്ങിനെ ഏറ്റവും വ്യത്യസ്ഥമാക്കിയത്.ഹെനാന്‍ എന്ന ടിവി റിപ്പോര്‍ട്ടറാണ് ഈ വ്യത്യസ്ഥമായ പ്രവൃത്തിയിലൂടെ കണ്ടു നിന്ന ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയത്. പ്രണയ വിവാഹമായിരുന്നു ഹൈനാന്റെത്. അത്യന്തം സന്തോഷത്തോടെ ഹൈനാന്‍ വിവാഹ വേദിയില്‍ വെച്ച് ഇരു വീട്ടുകാരോടും മുമ്പിലേക്ക് മൈക്ക് പിടിച്ച് വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിച്ചു.

വധുവിനോടും ഇദ്ദേഹം വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. നേരത്തെ വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുവാനായി കുതിരകള്‍ക്ക് പകരം ഹൈനാന്‍ സ്‌പോര്‍ട്‌സ് കാറും ബൈക്കുകളുമാണ് ഏര്‍പ്പാടാക്കിയിരുന്നതും. ഇതും ഏറെ വാര്‍ത്തശ്രദ്ധ നേടിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് യുവാവിന്റെ ഈ പ്രവൃത്തികളെ അഭിനന്ദിച്ച് ഇതിനോടകം രംഗത്ത് വന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here