എമിഗ്രേഷന്‍ അടുത്തറിഞ്ഞ് കുരുന്നുകള്‍

ദുബായ് : രക്ഷിതാക്കള്‍ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുട്ടികള്‍. എമിഗ്രേഷന്‍ കൗണ്ടറിനടുത്തെത്തിയപ്പോള്‍ അവരുടെ കൗതുകമേറി.പുറകിലൂടെ അവര്‍ എമിഗ്രേഷന്‍ നടപടികളില്‍ കണ്ണ് നട്ട് നിന്നു. എന്നാല്‍ ഇത്, റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ മുഹമ്മദ് അല്‍ മറിയുടെ ശ്രദ്ധയില്‍പ്പെട്ടു.

അദ്ദേഹം വിമാനത്താവളത്തില്‍ പരിശോധനയിലായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം അവരെ ക്യാബിനിന് ഉള്ളിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് എങ്ങിനെയാണ് പാസ്‌പോര്‍ട്ട് പരിശോധനയുള്‍പ്പെടെയുള്ള നടപടികള്‍ എന്ന് അടുത്തുനിന്ന് കണ്ടുമനസ്സിലാക്കാന്‍ അവസരം നല്‍കി.അതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

കുട്ടികള്‍ ഏറെ കൗതുകത്തോടെ നടപടിക്രമങ്ങള്‍ മനസ്സിലാക്കി. ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറലാണ് തങ്ങള്‍ക്ക് ഇത് കാണാന്‍ അവസരമൊരുക്കിയ വ്യക്തിയെന്ന് പിന്നീടാണ് കുട്ടികള്‍ തിരിച്ചറിയുന്നത്. വിമാനത്താവളം വഴി കടന്നുപോകുന്നവര്‍ സംതൃപ്തരാണെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് മുഹമ്മദ് അല്‍ മറി വ്യക്തമാക്കി.

ദുബായ് ചിത്രങ്ങളിലൂടെ ….

LEAVE A REPLY

Please enter your comment!
Please enter your name here