വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

മൈസൂരൂ: ബംഗളൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍കോട് അണക്യരിലെ മുഹമ്മദ് ജുനൈദ്, അസ്ഹറുദ്ദീന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. കാസര്‍ഗോഡ് നിന്ന് പാര്‍സല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇരുവരും പോകുമ്പാഴാണ് അപകടമുണ്ടായത്.

ദേശീയ പാതയ്ക്കടുത്തുള്ള എല്‍വാല്‍ എന്ന സ്ഥലത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനില്‍ കര്‍ണാടക ആര്‍.ടി.സി ബസ് കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here