റാസല്‍ഖൈമയില്‍ മലയാളികള്‍ കൊല്ലപ്പെട്ടു

ജിദ്ദ : റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി ഇടിച്ച് മറിഞ്ഞ് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി അതുല്‍ ഗോപന്‍, എറണാകുളം സ്വദേശി അര്‍ജുന്‍ വി തമ്പി എന്നിവരാണ് മരിച്ചത്.

ഗുരുതര പരിക്കുകളോടെ കുമളി സ്വദേശി ബിനുവിനെ സഖര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം.

റാസല്‍ഖൈമ റാക് ഹോട്ടലിലെ ജീവനക്കാരാണ് മൂവരും. അമിത വേഗതയാണ് അപകടകാരണമെന്നാണ് പൊലീസ് ഭാഷ്യം. റാസല്‍ഖൈമ പാലത്തിന്റെ ഭാഗത്തുനിന്നും വരികയായിരുന്നു ഇവര്‍.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തലകീഴായി മറിഞ്ഞ് തകര്‍ന്നാണ് അപകടമുണ്ടായത്. റോഡിന്റെ വലതുവശത്തേക്കാണ് വാഹനം തെന്നിമാറിയത്.

രാവിലെയാണ് അപകടവിവരം അറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഉടന്‍ ആംബുലന്‍സും ട്രാഫിക് പെട്രോള്‍ വാഹനവും സ്ഥലത്തേക്ക് അയച്ചെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തുടര്‍ന്ന് മൂവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അര്‍ജുന്റെയും അതുലിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here