രണ്ടുപേര്‍ മരണ ഭീതിയില്‍ നിന്നും ജീവിതത്തിലേക്ക്

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നിപാ ബാധിതരായി ചികിത്സയിലായിരുന്ന രണ്ടുപേര്‍ സുഖം പ്രാപിക്കുന്നു. നിപാ ബാധ സ്ഥിരീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരണഭീതിയില്‍ നിന്നും ജീവിതം തിരികെ പിടിക്കുന്നത്.

ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ഫലം നെഗറ്റീവ് ആണ്. ഇതോടെ ഇവരെ വാര്‍ഡിലേക്ക് മാറ്റി. നിപാ ബാധിതര്‍ക്കുള്ള പ്രത്യേക വാര്‍ഡിലേക്കാണ് ഇവരെ മാറ്റിയത്.

അതായത് കേരളത്തില്‍ നിപാബാധിതരിലെ മരണനിരക്ക് 90 ശതമാനമാണെന്ന നിലയ്ക്ക് മാറ്റം വരുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണിത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 19 ല്‍ 17 പേരും മരണപ്പെട്ടെന്നിരിക്കെ രണ്ടുപേര്‍ രോഗത്തില്‍ നിന്ന് മോചിതിരാകുന്നുവെന്നത് ഏറെ ആശ്വാസകരമാണ്.

രണ്ട് ദിവസത്തിനിടെ 3 പേര്‍ മരണപ്പെട്ടിരുന്നു. പുറത്തുവന്ന പരിശോധനാഫലത്തില്‍ കേന്ദ്രസംഘത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക. മലേഷ്യയില്‍ നിന്നെത്തിച്ച റിബ വൈറിന്‍ മരുന്ന് ചികിത്സയുടെ ഭാഗമായി ഇരുവര്‍ക്കും നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here