അമ്പലത്തിലെ പ്രസാദം കഴിച്ച 2 പേര്‍ മരിച്ചു

ചെന്നൈ: മേട്ടുപ്പാളയത്തെ അമ്പലത്തില്‍ നിന്ന് പ്രസാദം കഴിച്ച് ആശുപത്രിയിലായ രണ്ടു പേര്‍ മരിച്ചു. 30 പേരെ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകനായകി, സാവിത്രി എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്.

മറ്റുള്ളവര്‍ സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് മേട്ടുപ്പാളയത്തെ സെല്‍വമുത്തു മാരിയമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്തരെ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഛര്‍ദ്ദിയുമായിരുന്നു ലക്ഷണങ്ങള്‍.

കേടുവന്ന എണ്ണയും നെയ്യും ഉപയോഗിച്ചതായിരിക്കാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here