ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായ പെണ്‍കുട്ടികള്‍ ഒളിച്ചോടി;പൊലീസിനെ സമീപിച്ച് രക്ഷിതാക്കള്‍

ബംഗളൂരു : ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെണ്‍കുട്ടികള്‍ ഒളിച്ചോടി. ബംഗളൂരുവിലാണ് സംഭവം. ഗീത, ദീപ ( യഥാര്‍ത്ഥ പേരല്ല) എന്നിവരാണ് മഹാരാഷ്ട്രയിലേക്ക് ഒളിച്ചോടിയത്.ഇതോടെ മകളെ കാണാനില്ലെന്ന് കാണിച്ച്, ബംഗളൂരു സ്വദേശിയായ ഗീതയുടെ മാതാപിതാക്കള്‍ കോറമംഗല പൊലീസിനെ സമീപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.ബംഗളൂരു കോറമംഗല സ്വദേശിയായ ഗീതയും മഹാരാഷ്ട്രക്കാരിയായ ദീപയും ഫെയ്‌സ്ബുക്കി ലൂടെയാണ് പരിചയപ്പെടുന്നത്.ഏറെനാളായുള്ള സൗഹൃദം പ്രണയത്തില്‍ കലാശിച്ചു. തുടര്‍ന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു.ഇതുപ്രകാരം ദീപ ബംഗളൂരുവിലെത്തി ഗീതയുടെ മാതാപിതാക്കളെ കണ്ടു. ഗീതയെ വിവാഹം കഴിച്ചുതരണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മാതാപിതാക്കള്‍ എതിര്‍ത്തു.ഇതോടെഗീതയും ദീപയും ഒളിച്ചോടി.തുടര്‍ന്ന് ഗീതയുടെ മാതാപിതാക്കള്‍ കോറമംഗല പൊലീസിനെ സമീപിക്കുകയായിരുന്നു.മകളെ കാണാനില്ലെന്ന് കാണിച്ചുള്ള പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരും മഹാരാഷ്ട്രയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇരുവരും പ്രായപൂര്‍ത്തിയായവരാണ്. അതിനാല്‍ തുടര്‍ നിയമനടപടികള്‍ സംബന്ധിച്ച് പൊലീസിന് ആശയക്കുഴപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here