യാത്രക്കാരിക്ക് മുന്നില്‍ വെച്ച് 24കാരന്‍ സ്വയംഭോഗം ചെയ്തു

ന്യൂഡല്‍ഹി: യാത്രക്കാരിയായ യുവതിക്ക് മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത ഊബര്‍
ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഏപ്രില്‍ 15നാണ് സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 24കാരനായ ടാക്‌സി ഡ്രൈവര്‍ ഷക്കീന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും ബരാഖംബയിലേക്ക് പോകാനാണ് യുവതി ടാക്‌സി വിളിച്ചത്. കാറില്‍ കയറിയ ഉടന്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു.

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇയാളുടെ ലൈസന്‍സും വ്യാജമാണ് തെളിഞ്ഞു. രാത്രി 10.30യോടെയാണ് ടാക്‌സി ബുക്ക് ചെയ്തത്. കാറില്‍ കയറിയ തന്നെ തുറിച്ച് നോക്കികൊണ്ട് ഇയാള്‍ സ്വയം ഭോഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

ജന്‍പത് റോഡില്‍ എത്തിയപ്പോള്‍ താന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാറില്‍ നിന്നിറങ്ങി പൊലീസിനെ വിളിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ അവിടെ നിന്നും കടന്ന് കളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. യുവതി ഡ്രൈവറുടെ നമ്പറും വണ്ടി നമ്പറും പൊലീസിന് നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഹരിയാന സ്വദേശിയായ ഖാന്‍ വിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here