പത്തൊന്‍പതുകാരനായ ഈ വിദ്യാര്‍ത്ഥിയുടെ മുഖം ഇങ്ങനെയായിപ്പോയത് ഒരബദ്ധം പറ്റിയതോടെയാണ്

ബ്രിട്ടന്‍ : 42 പൗണ്ട്, അതായത് ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ 3621 രൂപ ചെലവഴിച്ചാണ് 19 കാരനായ ബെന്‍ വാട്‌സന്‍ പുതിയ വെപ്പുപല്ല് വാങ്ങിച്ചത്. പുതിയ പല്ലുസെറ്റ് തന്റെ മുഖസൗന്ദര്യം വര്‍ധിപ്പിക്കുമെന്നും മനോഹരമായ ചിരി സമ്മാനിക്കാന്‍ ഉതകുമെന്നുമായിരുന്നു വാട്‌സന്‍ കരുതിയത്. എന്നാല്‍ പല്ല് സ്ഥാപിച്ചപ്പോഴാണ് അബദ്ധം പറ്റിയെന്ന് തിരിച്ചറിയുന്നത്. തന്റെ വായയ്ക്ക് പാകമാകുന്ന വെപ്പുപല്ലല്ല ഇയാള്‍ക്ക് ലഭിച്ചത്. വിഷ്.കോം എന്ന വെബ്‌സൈറ്റ് വഴിയാണ് വാട്‌സന്‍ വെപ്പുപല്ല് വാങ്ങിയത്.ആ വെപ്പുപല്ല് ഫിറ്റ് ചെയ്തതോടെ മര്യാദയ്ക്ക് ചിരിക്കാനോ വായ അടയ്ക്കാനോ കഴിയാത്ത സ്ഥിതിയായി. പല്ലുകാണിച്ച് ചിരിക്കാന്‍ ഇനി നാണിക്കേണ്ടെന്ന പരസ്യ വാചകം കണ്ടാണ് ഇയാള്‍ വെപ്പുപല്ല് ബുക്ക് ചെയ്തത്.എന്നാല്‍ ഈ പല്ലുവെയ്ക്കുന്നതാണ് ഇയാള്‍ക്ക് നാണക്കേടാകുന്നത്. കയ്യിലെ പണം നഷ്ടമായത് മിച്ചം. അതിനിടെ സുഹൃത്ത്,ബെന്‍ വാട്‌സന്റെ ദയനീയാവസ്ഥ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here