ഉമേഷിന്റെ ഏറില്‍ ചിരിച്ചുമറിഞ്ഞ് കോഹ്‌ലി

ഹൈദരാബാദ് : ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും സണ്‍റൈസേര്‍സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിലെ രസകരമായ മുഹൂര്‍ത്തം ചിരിയുണര്‍ത്തി. 15 ാം ഓവറിലായിരുന്നു രസകരമായ സംഭവം.

ബാംഗ്ലൂരിന് വേണ്ടി പന്തെറിയുന്നത് ഉമേഷ് യാദവ്. ക്രീസില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഓടിവന്നെറിഞ്ഞ ഉമേഷിന്, പന്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. കൈവിട്ട പന്ത് ഉയര്‍ന്ന് തെറിച്ചു.

അടിക്കാനായി നിന്ന കെയ്ന്‍ വില്യംസണും അമ്പരപ്പായി. ഇതോടെ ബംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ചിരിയടക്കാനായില്ല.

സഹതാരങ്ങളിലേക്കും ചിരിപടര്‍ന്നു. ഈ സീസണില്‍ മികച്ച പ്രകടനമാണ് ഉമേഷ് കാഴ്ചവെയ്ക്കുന്നത്. ഇതുവരെ 14 വിക്കറ്റുകളെടുത്തിട്ടുണ്ട് താരം.

LEAVE A REPLY

Please enter your comment!
Please enter your name here