അര്‍ധരാത്രിയില്‍ മരുഭൂമിയില്‍ മൂടല്‍മഞ്ഞില്‍ കുടുങ്ങി പ്രവാസി കുടുംബം; ഒടുവില്‍ രക്ഷപ്പെട്ടത് ഇങ്ങനെ

യുഎഇ : അര്‍ദ്ധരാത്രിയില്‍ അജ്ഞാത മരുഭൂമിയില്‍ മൂടല്‍മഞ്ഞില്‍ ഒറ്റപ്പെട്ടുപോയ പ്രവാസി കുടുംബത്തെ യുഎഇ പൊലീസ് രക്ഷിച്ചു. ഉം അല്‍ ഖുവൈയ്‌നില്‍ സ്ഥിരതാമസമാക്കിയ ജോസ് ജോര്‍ജും കുടുംബവുമാണ് കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിയത്.സംഭവത്തെക്കുറിച്ച് ജോസ് ജോര്‍ജ് വിവരിക്കുന്നതിങ്ങനെ. കഴിഞ്ഞദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് താനും ഭാര്യയും മകള്‍ ഹെലനും കാറില്‍ ഉം അല്‍ ഖുവൈനിലേക്ക് മടങ്ങുകയായിരുന്നു.തന്റെ സുഹൃത്തിനെ കാണാനാണ് ഷാര്‍ജ വിമാനത്താവളം വരെ പോയത്. 11.30 ഓടെ തങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് താമസ സ്ഥലത്തേക്ക് യാത്രതിരിച്ചു. എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് ഞങ്ങള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് റോഡില്‍ പ്രവേശിച്ച് യാത്ര തുടര്‍ന്നു.പക്ഷേ കനത്തമൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴി തെളിയുന്നുണ്ടായിരുന്നില്ല. സമയം അര്‍ദ്ധരാത്രി 12 മണിയായിരുന്നു. കൂരാക്കൂരിരുട്ടും മൂടല്‍ മഞ്ഞും ചേര്‍ന്നതോടെ വഴിതെളിയാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയായി.എത്തിയ സ്ഥലമേതെന്ന് വ്യക്തമായിരുന്നില്ല. വഴിതെറ്റിയെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്. ഒരടി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതി. സഹായത്തിന് സുഹൃത്തുക്കളെയാരെങ്കിലും ബന്ധപ്പെട്ടാല്‍ തന്നെയും തങ്ങള്‍ എവിടെയാണെന്ന് അവര്‍ക്ക് കണ്ടെത്താനാകില്ല.തങ്ങളെപ്പോലെ അവരും വഴിയില്‍ കുടുങ്ങുന്ന ദുരവസ്ഥയാണുണ്ടാവുക. രണ്ട് സ്ത്രീകളാണ് എന്റെയൊപ്പം കാറിലുള്ളത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി വീടെത്തേണ്ടതുണ്ട്.എന്നാല്‍ 999 നമ്പറില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ തുടങ്ങുമ്പോഴാണ് ഒരു പൊലീസ് സംഘം അതുവഴി വന്നത്. അവരെ പിന്‍തുടര്‍ന്ന് പോകാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.അല്‍പ്പദൂരം അവര്‍ക്ക് പിന്നാലെ പോയെങ്കിലും പിന്നീട് കാഴ്ചയില്‍ നിന്ന് അവര്‍ മറഞ്ഞു. ഞങ്ങള്‍ യഥാര്‍ത്ഥ റോഡിലൂടെയല്ല നീങ്ങിയതെന്ന് അപ്പോഴാണ് തിരിച്ചരിഞ്ഞത്.അതോടെ വീണ്ടും മൂടല്‍ മഞ്ഞിലകടപ്പെട്ട് വഴിയരിയാതെ നിര്‍ത്തേണ്ടി വന്നു. ഭാഗ്യത്തിന് മറ്റൊരു പൊലീസ് വാഹനം അതുവഴി വന്നു. അവരെ പിന്‍തുടര്‍ന്നതോടെ മെയിന്‍ റോഡിലെത്തി. തുടര്‍ന്ന് ഡ്രൈവ് ചെയ്ത് വീട്ടിലെത്തി. ആ പൊലീസ് സംഘത്തെ കണ്ടില്ലായിരുന്നെങ്കില്‍ ഭാര്യയും മകളുമായി വണ്ടിയൊതുക്കി നേരം പുലരാന്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു.അത്തരത്തില്‍ ജോസ് ജോര്‍ജ് യുഎഇ പൊലീസിന് നന്ദിയറിയിക്കുന്നു. ജെബേല്‍ അലി കമ്പനിയിലാണ് ജോര്‍ജ് ജോലി ചെയ്യുന്നത്. ഭാര്യ ഒരാശുപത്രിയില്‍ നഴ്‌സായും പ്രവര്‍ത്തിക്കുന്നു. മകള്‍ ഹെലന്‍ ഷാര്‍ജയില്‍ 11 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here